Ticker

6/recent/ticker-posts

കളികേരള പോലീസിനോട് വേണ്ട തോക്ക് പ്രതിയെ പൊക്കി പോലീസ്

കാഞ്ഞങ്ങാട് :നായാട്ടിന് പോകുന്നതിനിടയിൽ പൊലീസ് സംഘത്തെ കണ്ട് കള്ളത്തോക്കും തിരയും ഉപേക്ഷിച്ച്ഓട്ടോയിൽ നിന്നും  രക്ഷപ്പെട്ട ചീർക്കയത്തെമൗഗ്ലി നാരായണൻ 46ഒരുദിവസം രാത്രി മുഴുവൻ കഴിഞ്ഞത് സമീപത്തെ തെങ്ങിൻ തോപ്പിൽ.  അവിടെനിന്നും രക്ഷപ്പെട്ടു ബന്ധുവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. വിവരം മണത്തറിഞ്ഞ പൊലീസ് സംഘം നാരായണനെ കണ്ടെത്താൻ അന്വേഷണം  ഊർജ്ജിതമാക്കി കയായിരുന്നു. 25 ഓളം വീടുകളിലാണ്  നാരായണ തേടിയെത്തിയത്. നിൽക്കക്കള്ളിയില്ലാതെ നാരായണൻ കണ്ണൂർ ജില്ലയിലേക്ക് കടക്കുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കുന്ന വിവരമറിഞ്ഞ് നാരായണൻ തളിപ്പറമ്പ് ടൗണിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളി യുടെ ഫോൺ വാങ്ങി പോലീസിനെ വിളിച്ചു.  സ്വന്തം ഫോണിൽ നിന്നും വിളിച്ചാൽ പോലീസ് ലൊക്കേഷൻ കണ്ടെത്തുമെന്ന് കരുതിയാണ് തന്ത്രം പ്രയോഗിച്ചത്. താൻ കോടതിയിൽ ഹാജരായി കൊള്ളാമെന്നും പറഞ്ഞു  രക്ഷപ്പെടാൻ ശ്രമിച്ചു. നാരായണൻ കബളിപ്പിക്കുന്നത് ആണെന്ന് വ്യക്തമായി അറിയാവുന്ന പോലീസ് സംഘം രണ്ട് ഫോണുകളും പിന്തുടരുകയായിരുന്നു. അതിനിടയിൽ നാരായണൻ പയ്യന്നൂരിലേക്കെത്തിയതായി വിവരം കിട്ടി. ഇതനുസരിച്ച് പയ്യന്നൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സ്ഥിരം നായാ ട്ടുകാരനാണ് നാരായണനെന്ന് പോലീസ് പറഞ്ഞു.  നായാട്ടിനു ശേഷം  ഇറച്ചി വ്യാപകമായി വിൽപ്പന നടത്തുകയാണ് പതിവെന്നും പൊലീസിന് വിവരം ലഭിച്ചു. വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ എസ് എം എസ്  ഉൾപ്പെടെ  നിരവധി കേസുകൾ നാരായണനെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങാമെന്ന് പറഞ്പോലീസിനെ വട്ടം കറക്കലായിരുന്നു നാരായണന്റെ ഉദ്ദേശം
താൻ പറഞ്ഞത് പോലീസ് വിശ്വസിച്ചെന്നു കരുതി നാരായണൻ നാട്ടിലേക്ക് മടങ്ങും വഴിയാണ് തന്ത്രപരമായി എസ്ഐഐ പി കെ.രമേശന്റെ നേതൃത്വത്തിൽ പ്രതിയെ പിടിച്ചത്ടി. പിടികൊടുക്കാതെ ദിവസങ്ങളായി ഒളിവിലായിരുന്നു.നാരായണഹൊസ്ദുർ ഗ് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments