Ticker

6/recent/ticker-posts

അജാനൂർ കടപ്പുറത്ത് കടലാക്രമണത്തിൽ തോണി ഒലിച്ച് പോയി

കാഞ്ഞങ്ങാട്:
അജാനൂർ കടപ്പുറത്തുണ്ടായ കടലാക്രമണത്തിൽ തോണി ഒലിച്ചുപോയി. 
ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ മത്സ്യബന്ധനത്തിനായി എത്തിയപ്പോഴാണ് മത്സ്യ തൊഴിലാളിയായ ബേക്കലം രവി കരയിൽ കെട്ടിയിട്ട തന്റെ മല്ലക്കര ഫൈബർ വള്ളം കാണാനില്ലെന്ന് അറിഞ്ഞത്. ചുറ്റുപാടും ടോർച്ചു വെളിച്ചത്തിൽ നോക്കിയെങ്കിലും കണ്ടില്ല. കരയിലാകെ  വെള്ളം ഇരച്ചുകയറിയത് ശ്രദ്ധയിൽപെട്ടത് ഉടൻ തന്റെ തൊഴിലാളികളും മറ്റു വലക്കാരും ചേർന്ന് തീരം മുഴുവൻ മണിക്കൂറുകളോളം അന്വേഷിച്ച് ചിത്താരി കടപ്പുറത്ത് നിന്ന് രാവിലെ ഏഴരയോടെ വളളം കണ്ടെത്തി. ഇത് പിന്നിട് മത്സ്യ തൊഴിലാളികൾ കെട്ടിവലിച്ച് കരയിലെത്തിച്ചു. ബേക്കലം കടപ്പുറത്ത് നിന്ന് തോണി ഒലിച്ചു പോയതായി മത്സ്യ തൊഴിലാളികൾ അറിയിച്ചു. പിന്നിട് മറ്റു തോണികൾ കരയിലും ചിത്താരി പുഴയിലും സുരക്ഷിതമാക്കി.
Reactions

Post a Comment

0 Comments