Ticker

6/recent/ticker-posts

സി പി എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയായി വീണ്ടും രാജ്മോഹൻ

കാഞ്ഞങ്ങാട്‌  
കാഞ്ഞങ്ങാട്‌: സിപിഐഎം  എരിയാ സെക്രട്ടറിയായി കെ.രാജ് മോഹനെ വീണ്ടും തിരഞ്ഞെടുത്തസമ്മേളനത്തിന്‌ ഇന്ന് വൈകിട്ട് സമാപനമായി. 
ഇട്ടമ്മൽ ടി കുഞ്ഞിരാമൻ മാസ്‌റ്റർ നഗറിൽ മുതിർന്ന നേതാവ്‌  എ കെ  നാരായണൻ പതാക ഉയർത്തിയതോടെയാണ്‌ രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്‌ തുടക്കമായത്‌. സിപിഐഎം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു . എ കൃഷ്‌ണൻ താൽക്കാലിക അധ്യക്ഷനായി. മുലകണ്ടം പ്രഭാകരൻ രക്‌തസാക്ഷിപ്രമേയവും ടി വി കരിയൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.സംഘാടകസമിതി ചെയർമാൻ എം പൊക്ലൻ സ്വാഗതം പറഞ്ഞു. കെ ടി കുഞ്ഞുമുഹമ്മദ്‌, പ്രീയേഷ്‌കാഞ്ഞങ്ങാട്‌,   ശിവജിവെള്ളിക്കോത്ത്‌  സുനുഗംഗാധരൻ, എ കൃഷ്‌ണൻ, എന്നിവരടങ്ങിയ പ്രസിഡീയവും കെ രാജ്‌മോഹനൻ, എം പൊക്ലൻ, പി നാരായണൻ, മൂലകണ്ടംപ്രഭാകരൻ എന്നിവരടങ്ങിയ സ്‌റ്റിയറിംഗ്‌ കമ്മറ്റിയുമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിച്ചത് ' സെക്രട്ടറി കെ രാജ്‌മോഹൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിന്മേൽ  ഗ്രുപ്പുചർച്ചയും പൊതുചർച്ചയും ബുധനാഴ്‌ച രാത്രി പൂർത്തിയാക്കിയാണ് ഏരി പ്രതിനിധികളെയും സെക്രട്ടറിയേയും തിരഞ്ഞെടുത്തത് ' രണ്ടാം തവണയാണ് രാജ് മോഹൻ സെക്രട്ടറി പദത്തിലെത്തുന്നത്. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജനാർദനൻ, വി കെ രാജൻ, സാബുഎബ്രഹാം , ജില്ലാകമ്മറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, വി വി രമേശൻ, എം വി കൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, കെ മണികണഠൻ, എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments