Ticker

6/recent/ticker-posts

ബളാന്തോട്ടും ബേഡകത്തും പ്ലസ് ടു പെൺകുട്ടികളെ കാണാതായി

കാഞ്ഞങ്ങാട് : ബളാന്തോട്ടും ബേഡകത്തുംപ്ലസ് ടു വിദ്യാർത്ഥിനികളെകാണാതായതായി പരാതി. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മാനടുക്കം ബീംബുങ്കാൽ സ്വദേശിനിയായ 17കാരിയെയാണ്  കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സ്കൂളിലെത്തിയില്ലെന്ന വിവരം ലഭിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രാജപുരം  പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
ബേത്തൂർപാറ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കാൺമാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ബേഡകം പോലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments