കാഞ്ഞങ്ങാട്: ഛർദ്ദിയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആസ് പത്രിയിൽ ചികിത്സയിലായിരുന്ന 22 കാരി മരിച്ചു. മാലാം പറമ്പ് ചാമക്കുളത്തെ സുരേന്ദ്രൻ - രാധാ ദമ്പതികളുടെ മകൾ രജിതയാണ് മരിച്ചത്. ഈ മാസം നാലിന് വീട്ടിൽ നിന്നും ഛർദ്ദി അനുഭവപ്പെട്ടിരുന്നു. തുടർന്ന് മാലോത്ത് ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും കൊണ്ടുപോയിരുന്നു. എന്നാൽ നില ഗുരുതരമായതിനാൽ കഴിഞ്ഞദിവസം പരിയാരം മെഡിക്കൽ കോളേജ് ആസ് പത്രിയിലേക്ക് മാറ്റുകയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി ടി ടി സിക്ക് ചേരാനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. സഹോദരങ്ങൾ: രാജേഷ്, രാധിക.
0 Comments