Ticker

6/recent/ticker-posts

ലഹരിക്കെതിരെ പട്ടം പറത്തി ജില്ലാ പോലീസ്

കാസർകോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പട്ടങ്ങള്‍ പറത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മൈതാനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.. 
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അധ്യക്ഷനായി.ജില്ലാ ആശുപത്രിയിലെ മനോരോഗ വിദഗ്ദൻ ഡോ. സണ്ണി മാത്യു, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാലചന്ദ്രൻ, ഡിവൈഎസ്പി മാരായ ബാലകൃഷ്ണൻ നായർ, പി.കെ. സുധാകരൻ, സതീശൻ ആലക്കൽ. മാത്യു എം.എ അസോസിയേഷൻ ഭാരവാഹികളായ സദാശിവൻ, എ.പി. സുരേഷ്  സംസാരിച്ചു ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ക്രിക്കറ്റ്, ഹ്രസ്വ ചലച്ചിത്രോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു
Reactions

Post a Comment

0 Comments