കാഞ്ഞങ്ങാട് സ്കൂളിൽ ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ നാല് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ നാട് വിട്ടു അധ്യാപകർ രക്ഷിതാക്കളെ വിളിച്ചു വരുത്തുന്നതിനിടെ സ്കൂളിൽ നിന്നും മുങ്ങിയ വിദ്യാർത്ഥികളെ മണിക്കൂറുകൾക്കുശേഷം മംഗ്ളൂരു റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി പ്രധാന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് നാടുവിട്ടത് നാല് കുട്ടികളെ ഒരേസമയം കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു സ്കൂളിൽ കുട്ടികൾ ലഹരി ഉപയോഗിക്കുകയും ലഹരി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ കുട്ടികളിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപകർ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത് ഇതോടെ കുട്ടികൾ ഒരുമിച്ച് സ്കൂളിൽ നിന്നും മുങ്ങുകയായിരുന്നു കുട്ടികൾ വിളിച്ച് തങ്ങൾ മംഗളൂരുവിൽ ഉള്ളതായി അറിയിക്കുകയായിരുന്നു ഗോവയിലേക്ക് പോകാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത് കൈയ്യിലുള്ള പണം തീർന്നതോടെയാണ് വീട്ടുകാരെ വിളിച്ചത് തുടർന്ന് വീട്ടുകാർ രാത്രി മംഗ്ലൂരിലെത്തി കുട്ടികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു മറ്റു പരാതികൾ ഇല്ലാത്തതിനാൽ പൊലീസ് കേസ് നടപടികളിൽ നിന്നും ഒഴിവായി
0 Comments