കാസർകോട്: റിവോൾവറുമായി കവർച്ചക്കിറങ്ങിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി.
കാറിൽ കറങ്ങുകയായിരുന്ന വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായ ബദിയടുക്ക പെർളയിലെ ഉടുമ്പ് നൗഷാദ് (25), കത്തി നൗഷാദ് (24) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റുചെയ്തത്.
രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് പ്രതികളെ തോക്കും കാറുമായി പിടികൂടുകയായിരുന്നു.
പൊലീസിനെ കണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല
0 Comments