Ticker

6/recent/ticker-posts

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ ജീവനക്കാർ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ്
എസ്.എഫ്.ഐക്കാർ
തല്ലിത്തകർത്തതിനെതിരെ
കേരളാ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ സംഗമം നടത്തി.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ ഉൽഘാടനം ചെയ്തു. സുരേഷ് പെരിയങ്ങാനം ആദ്ധ്യക്ഷം വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എം. ജാഫർഖാൻ , സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ വിനോദ്, ഹനീഫ ചിറക്കൽ, കെ.പി.പ്രദീപൻ , സംസ്ഥാന കമ്മിറ്റി മെമ്പർമാരായ സുരേന്ദ്രൻ മംഗലത്ത്, ഒ.ടി. സൽമത്ത് , എം. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.അശോക് കുമാർ സ്വാഗതവും ബ്രാഞ്ച് പ്രസിഡണ്ട് പി.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments