Ticker

6/recent/ticker-posts

കുട്ടിയെ ഉപേക്ഷിച്ച് വീടുവിട്ട പള്ളിക്കരയുവതിയേയും പൂച്ചക്കാട് യുവാവിനെയും ജയിലിലടച്ചു, പടന്നക്കാട് നിന്നും കാണാതായ നാല് വയസുകാരനെ എറണാകുളത്ത് കണ്ടെത്തി

കാഞ്ഞങ്ങാട്: കുട്ടിയെ ഉപേക്ഷിച്ച് വിടുവിട്ട പള്ളിക്കരയുവതിയേയും പൂച്ചക്കാട് സ്വദേശി യായ യുവാവിനെയും കോടതി റിമാൻ്റ് ചെയ്തു ജയിലിലടച്ചു
 ബേക്കൽ പള്ളിക്കര' സി എച്ച്.നഗറിലെ സൈനബ, പൂച്ചക്കാട് സ്വദേശി ഷഫീഖിനെയുമാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻറ് ചെയ്തത്.കഴിഞ്ഞ മെയ് 31 ന് പ്രവാസിയുടെ ഭാര്യയായ സൈനബയെ പള്ളിക്കരയിലെ വാടക വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഷഫീഖിനെയും പിന്നാലെ കാണാതായി. ഷഫീഖിൻ്റെ ഭാര്യയും സൈനബയുടെ വീട്ടുകാരും നൽകിയ പരാതിയിൽ ബേക്കൽ പോലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തിരുന്നു. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ച് പോയതാണെന്ന് മനസിലായി.ഇതിനിടെ നാല് ദിവസം മുൻപ് സൈനബയുടെ നാല് വയസുള്ള മകനെ പടന്നക്കാട്ടെ യുവതിയുടെ സ്വന്തം വീട്ടിൽ നിന്നും കാണാതായി. കുട്ടിയുടെ വല്യുമ്മ നൽകിയ പരാതിയിൽ കുട്ടിയെ കാണാതായത് സംബന്ധിച്ച് ഹൊസ്ദുർഗ് പോലിസ് കേസെടുത്തു. രാവിലെ 8 മണിക്ക് വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായെന്നായിരുന്നു വല്യുമ്മയുടെ പരാതി.  പടന്നക്കാട്ടെ വീട്ടിൽ പോലിസ് നായയെ എത്തിച്ച് തെളിവെടുത്തിരുന്നു. 
കുട്ടിയെ മാതാവ് കൊണ്ട് പോയതാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം 4 വയസുകാരനും മാതാവും ഷഫീഖിനൊപ്പം എറണാകുളത്തുള്ളതായി കണ്ടെത്തി പിടികൂടുകയായിരുന്നു. കുട്ടിയെ കോടതിയിൽ ഹാജരാക്കി സ്വന്തം പിതാവിൻ്റെ സംരക്ഷണയിൽ വിട്ടു. കമിതാക്കളെ ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കി. കുട്ടിയെ സംരക്ഷിക്കാതെ വീടുവിട്ടതിന് സൈനബയുടെയും ഇതിന് കൂട്ടുനിന്ന കുറ്റത്തിന് ഷഫീഖിനെയും ജുവനൈൽ നിയമ പ്രകാരം കേസെടുക്കുകയും കോടതി റിമാൻ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. പോലിസ് നടത്തിയ തന്ത്രപരമായ നീക്കമാണ് കുട്ടിയെ കണ്ടെത്താൻ കാരണമായത്.
Reactions

Post a Comment

0 Comments