Ticker

6/recent/ticker-posts

ബസിൽ പാൻ മസാല കടത്തുന്നതിനിടെ ഡ്രൈവർ അറസ്റ്റിൽ, പിടിയിലായത് കാഞ്ഞങ്ങാട് സ്വദേശിയായ ഡ്രൈവർ

കാഞ്ഞങ്ങാട്: മംഗ്ളുരു -എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കേരളത്തിൽ നിരോധിച്ച പാൻ മസാല കടത്തുന്നതിനിടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
കൊവ്വൽ പള്ളികല്ലം ചിറ സ്വദേശിയായ ഡ്രൈവർ ഐ.ഡി.ഗഫൂറിനെയാണ് കാസർകോട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും എസ് ഐ.ചന്ദ്രൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിക്ക് എറണാകുളത്തേക്ക് ബസ് പോകുന്നതിടെ തടഞ്ഞു നിർത്തി ബസ് പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. ഡിക്കിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച 20375പാൻ മസാല പാക്കറ്റുകൾ കണ്ടെത്തി.രഹസ്യവിവരത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ നടപടി പൂർത്തിയാക്കി വിട്ടയച്ചു
Reactions

Post a Comment

0 Comments