കാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനത പാതയിൽ ഇരിയ ബംഗ്ളാവിൽ സ്വകാര്യ ബസും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലത്തറ മൂന്നാം മൈൽ പൂതങ്ങാനത്തെ വട്ടക്കയം വീട്ടിൽ നാരായണൻ്റെ മകൻ രാഘവൻ 49 ആണ് മരിച്ചത്. രാത്രി 8.30 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും തായന്നൂരിലേക്ക് പോവുകയായിരുന്ന മായാ ജ്യോതി ബസും എതിരെ അമ്പലത്തറ ഭാഗത്തേക്ക് വരികയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു . ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നേരത്തെ കോട്ടപ്പാറയിലെ ബി.എം.എസ് ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് പെയിൻ്റിംഗ് ജോലി ചെയ്ത് വരികയായിരുന്നു. ബസ് ഡ്രൈവറുടെ പേരിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments