Ticker

6/recent/ticker-posts

ലഹരിക്കെതിരെ ഇന്ന് കാഞ്ഞങ്ങാട്ട് പ്രതിജ്ഞയെടുക്കും

കാഞ്ഞങ്ങാട്:ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ഇന്ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് പൊലീസും പൊതുജനങ്ങളും കൈകോര്‍ത്ത് ലഹരിക്കെതിരെ 'കൂടെയുണ്ട്' പരിപാടി സംഘടിപ്പിക്കും. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍പ്പെട്ട എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും 'കൂടെയുണ്ട്'പരിപാടി നടക്കും. ലഹരി ഉപയോഗിക്കില്ലെന്നും അതിനെ പ്രതിരോധിക്കുമെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ നടപടി കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും പൊതുജനങ്ങള്‍ ശപഥം ചെയ്യും. ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ 9 മണിക്ക് എക്സൈസ് വകുപ്പ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, കേന്ദ്രസര്‍വകലാശാല എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ്, അജാനൂര്‍, റോട്ടറി ക്ലബ് മിഡ് ടൗണ്‍ കാഞ്ഞങ്ങാട്, വിവിധ വ്യാപാരി വ്യവസായ സംഘടനകള്‍, ബസ് ഉടമസ്ഥ സംഘം, ഓട്ടോ റിക്ഷ തൊഴിലാളി സംഘടനകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ് സംഘടന, കാഞ്ഞങ്ങാട് പ്രസ് ഫോറം നേതൃത്വത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പൊലീസിനൊപ്പം ചേരും. കൂട്ടായ്മയിലെ മുഴുവന്‍ പേരും ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തശേഷം ഗ്രൂപ്പുകളായി തിരിച്ചു പൊതുജനങ്ങളെകൊണ്ട് ലഹരിക്കെതിരെ ശപഥം ചെയ്യിക്കും. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്സേന മുഖ്യതിഥിയാവും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ:വി.ബാലകൃഷ്ണന്‍ ലഹരി വിരുദ്ധദിന സന്ദേശം നല്‍കി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചിരി പദ്ധതിയുടെ നോഡല്‍ ഓഫീസറും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ പി.കെ സുധാകരന്‍, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, പോലീസ് സംഘടന ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേരും. തെരുവ് നാടകങ്ങള്‍, മാജിക് ഷോ, ഫ്ളാഷ് മോബ് എന്നിവയും ഉണ്ടാവും.
Reactions

Post a Comment

0 Comments