Ticker

6/recent/ticker-posts

സി പി എം ഏരിയാ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കൗൺസിലർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റിയംഗവും മുൻ നഗരസഭാ കൗൺസിലറുമായ മഹമൂദ് മുറിയനാവിക്ക് 48 യെ മർദ്ദിച്ച കാഞ്ഞങ്ങാട് നഗരസഭ 37 ലെ കൗൺസിലർ സി.കെ.അഷറഫിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
താക്കോൽ കൊണ്ട് മുഖത്തും കൈക്കും കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
രാഷ്ട്രീയ വിരോധവും പള്ളികമ്മറ്റിയുടെ കണക്ക് ചോദിച്ചതും അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
ബാവ നഗറിൽ വെച്ചാണ് മർദ്ദനമേറ്റത്.
അഷറഫിനെ സ്റ്റേഷനിൽ ഹാജരായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു
Reactions

Post a Comment

0 Comments