കാഞ്ഞങ്ങാട്: ഇവിടെ വെറുതെ കട്ടപ്പുറത്ത് കയറ്റിയിട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പിൻ്റെ സഞ്ചരിക്കുന്ന ജീവിത ശൈലി രോഗനിർണ്ണയ ക്ലിനിക്ക്. ജില്ലാശുപത്രി കെട്ടിടങ്ങൾക്ക് പിന്നിൽ എൻസി ഡിക്ലിനിക്ക് സജ്ജമാക്കിയ വാഹനം വെയിലും മഴയേറ്റും നശിക്കുന്നു. ഒരു വർഷം മുൻപ് വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് കാരണമൊന്നുമില്ലാതെ തന്നെ വാഹനം കയറ്റിയിട്ടശേഷം ക്ലിനിക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലാണ് മൊബൈൽ ക്ലിനിക്ക് പ്രവർത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് രോഗനിർണയം നടത്തി ചികിൽസ ഉറപ്പാക്കിയിരുന്നു. വാഹനത്തിനകത്ത് സജ്ജീകരിച്ച ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്ര ഹികളും നാശത്തിൻ്റെ വക്കിലാണ്.
ആരോഗ്യ വകുപ്പിൻ്റെ എൻസി ഡിക്ലിനിക്ക് വാഹനം ജില്ലാശുപത്രിക്ക് പിന്നിൽ കയറ്റിയിട്ട നിലയിൽ
0 Comments