Ticker

6/recent/ticker-posts

പടന്നക്കാട് കാർഷിക കോളേജ് തിരഞ്ഞെടുപ്പ് മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ ക്ക് വിജയം

കാഞ്ഞങ്ങാട് : കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലെ വിവിദ ക്യാമ്പസുകളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇരുപത്തിയാറാമത് തവണയും എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴ് സീറ്റുകളിലേക്കാണ് എസ് എഫ് ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്.
വിജയത്തോടനുബന്ധിച്ച് വിജയാഘോഷ പ്രകടനവും വിദ്യാർത്ഥി കൂട്ടായ്മയും ക്യാമ്പസിനകത്ത് നടന്നു. എസ് എഫ് ഐ കാസർഗോഡ് ജില്ല സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘടനം ചെയ്തു.   ജില്ലാ ജോ.സെക്രട്ടറി മാളവിക രാമചന്ദ്രൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം അക്ഷയ് പിലിക്കോട്,  ഏരിയ സെക്രട്ടറി സച്ചിൻ ചായ്യോത്ത് ,ഏരിയ പ്രസിഡന്റ് നിഖിൽ കൃഷ്ണൻ ,ജില്ലാ കമ്മിറ്റി അംഗം നന്ദലാൽ ബങ്കളം, ഏരിയ സെക്രട്ടറിയേറ്റ് അംഗം അശ്വിൻ പങ്കെടുത്തു
Reactions

Post a Comment

0 Comments