കാഞ്ഞങ്ങാട്.. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭയിലെ പുതുവൈ (11) വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി പി എമ്മിലെ എൻ ഇന്ദിര മത്സരിക്കും. വ്യാഴാഴ്ച വൈകീട്ട് ചേർന്ന സിപിഎം പുതുവൈബ്രാഞ്ച് യോഗത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. വാർഡിലെ ജനങ്ങൾക്ക് ചിരപരിചിതമായിട്ടുള്ള വ്യക്തിയാണ് ഇന്ദിര. യോഗത്തിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ലത അഡ്വ പി അപ്പുക്കുട്ടൻ എം രാഘവൻ ,പി നാരായണൻ , ലോക്കൽ സിക്രട്ടറി സേതു കുന്നുമ്മൽ, മുൻ സിക്രട്ടറി എൻ ഗോപി എന്നിവർ സംബന്ധിച്ചു. സ്ഥാനാർത്ഥി വെള്ളിയാഴ്ച രാവിലെ പത്രിക നൽകും.
0 Comments