Ticker

6/recent/ticker-posts

14 കേസുകളിൽ പ്രതിയായ ഇട്ടമ്മൽ യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:
പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ
14 കേസുകളിൽ പ്രതിയായ ഷംസീർ   സകരിയ,25 , ഇട്ടമ്മലിനെയാണ് പിടികൂടിയത്.
 കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡാണ് പിടികൂടിയത്. പ്രതിക്ക് ഹോസ്ദുർഗ്. കാസറഗോഡ്. നീലേശ്വരം. കണ്ണൂർ ടൌൺ എന്നി പോലീസ് സ്റ്റേഷനുകളിൽ മോഷണം. പിടിച്ചുപറി, തീ വെയ്പ്, വധശ്രമം തുടങ്ങിയ വകുപ്പ് പ്രകാരം കേസുകളുണ്ട്.  പോലീസ് സംഘത്തിൽ എസ് ഐ അബൂബക്കർ കല്ലായി, പോലീസുകാരായ ജിനേഷ്,, സജിത്ത്, രജീഷ് എന്നിവരുമുണ്ടായിരുന്നു.കാപ്പ ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ 2 മാസമായി യുവാവ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു
Reactions

Post a Comment

0 Comments