Ticker

6/recent/ticker-posts

മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം

പനത്തടി: ചെറുപനത്തടി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നിർദ്ദനരായ മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ച് നല്കുന്ന വീടുകളുടെ താക്കോൽ ദാനവും കോളിച്ചാൽ കോഴിച്ചിറ്റ ഊരിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉൽഘാടനവും 10ന്നാനാളെ ചെറുപനത്തടി ട്രസ്റ്റ് ഓഫീസ് പരിസരത്തു  കാൻസർ രോഗ വിദഗ്ദ്ധൻ ഡോക്ടർ വി.പി.ഗംഗാധരൻ നിർവ്വഹിക്കും
ട്രസ്റ്റ് ചെയർമാൻ കൂക്കൾ രാമചന്ദ്രൻ നായർ അദ്ധൃഷത വഹിക്കും.      പനത്തടി പഞ്ചായത്തിലെ ഇരുപത്തി അഞ്ചു കാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായവും പാലിയേറ്റീവ് , ആശ വർക്കർമാർ എന്നിവർക്കായി ഡോ:വി.പി.ഗംഗാധരൻ  നയിക്കുന്ന കാൻസർ ബോധവൽക്കരണ ക്ലാസ്സും നടക്കും.
പഞ്ചായത്ത് ഫരിധിയിൽ നിന്നും പത്ത്,പന്ത്രണ്ട് ക്ളാസുകളിൽ നിന്നും ഉന്നത  വിജയം നേടിയവരെ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ആദരിക്കും. ഹെൽത്ത്ലൈൻ ഡയറക്ടർ മോഹനൻ മാങ്ങാട് ആമുഖ ഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുരിയക്കോസ്,പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എം.പത്മകുമാരി,പഞ്ചായത്ത് അംഗങ്ങളായ എൻ. വിൻസെന്റ്, കെ. കെ.വേണുഗോപാൽ, രാധാസുകുമാരൻ  പ്രസംഗിക്കും.ട്രസ്റ്റ് സെക്രട്ടറി അരുൺ ബാലകൃഷ്ണൻ സ്വാഗതവും പി.വി.ശ്രീ കുമാർ നന്ദിയും പറയും.
Reactions

Post a Comment

0 Comments