കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ കോളിലൂടെ പരിചയപ്പെട്ട ശേഷം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ
കുണ്ടംകുഴി സ്വദേശി ശ്യാം രാജ് 22 നെയാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്.മൊബൈൽ ഫോണിൽ പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ചെത്തിയ പ്രതി കാഞ്ഞങ്ങാട്ടുവെച്ച് പീഡിപ്പിക്കുകയായിരുന്നു കേസെടുത്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി.
പോക്സോ, ബലാൽസംഗം ഉൾപ്പെടെ ചുമത്തിയാണ് ശ്യാം രാജിനെതിരെ കേസെടുത്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു
0 Comments