Ticker

6/recent/ticker-posts

സ്വാതന്ത്ര്യ വാർഷിക ആഘോഷ പരിപാടികൾ സമാപിച്ചു



കാഞ്ഞങ്ങാട്:കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാന്‍ഫെഡ്)ജില്ലാ കമ്മിറ്റിയും പടന്നക്കാട് സി.കെ.നായര്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും നേതൃത്വം നൽകി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് നടത്തിയ 75ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷം സമാപിച്ചു. 
പടന്നക്കാട് സി.കെ.നായര്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിൽ നടന്ന പരിപാടി മുൻ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നായര്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.വി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.പി.ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധൂസൂദനന്‍ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. നെഹ്റു എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി കെ.രാമനാഥന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, കാവുങ്കാല്‍ നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, നി.ധനീഷ്, സാകേത് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കാന്‍ഫെഡ് ജില്ലാ സെക്രട്ടറി സി.സുകുമാരന്‍ സ്വാഗതവും എന്‍.കെ.ബാബുരാജ് നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments