Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരിക്കെ കാറിൽ ഹൃദയാഘാതം ടാക്സി ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്ഓടിക്കൊണ്ടിരിക്കെ 
കാറിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ 
ടാക്സി ഡ്രൈവർ മരിച്ചു ആറങ്ങാടിയിലെ എം കുഞ്ഞബ്ദുല്ല 72 യാണ് മരിച്ചത്.ഇന്നുച്ചയോടെ പുതിയ കോട്ടയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.വീട്ടിലേക്ക് മീൻ വാങ്ങി കൊടുത്ത് കാഞ്ഞങ്ങാട്ടേക്ക് കാർ ഓടിച്ച് വരവെ ഹൃദയാഘാത മുണ്ടായി.കാർ റോഡരികിൽ നിർത്തി സ്റ്റിയറിംഗിന് മുകളിലേക്ക് കുഴഞ്ഞു വീണ നിലയിൽ കണ്ട കുഞ്ഞബ്ദുള്ളയെ ഇത് വഴിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.പതിറ്റാണ്ടുകളായി കോട്ടച്ചേരിയിലെ ടാക്സി ഡ്രൈവറാണ്
 ഭാര്യ: ഖദീജ, മക്കൾ: നിസാർ, ജംഷീദ്, നസീർ, ഷമീർ
Reactions

Post a Comment

0 Comments