കാഞ്ഞങ്ങാട്: കെ. എസ്. ആർ.ടി.സിയുടെ
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. മരിച്ച യുവാവിനെ തിരിച്ചറിയുന്നതിന് പൊതുജന സഹായം തേടി പൊലീസ്.
കെ. എസ്.ടി. പി സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30 മണിക്ക് മേൽപ്പറമ്പ ടൗണിൽ ബസ് ഇടിച്ച് മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. അപകടത്തിൻ്റെ തലേ ദിവസം മേൽപ്പറമ്പിലെ കടയിൽ യുവാവ് സാധനം വാങ്ങാൻ എത്തിയിരുന്നു. ഈ സമയത്ത് പതിഞ്ഞ ക്യാമറ ദൃശ്യമാണിത്.
45 വയസ് പ്രായം വരുന്ന യുവാവിൻ്റെ ദേഹത്ത് ബസ് കയറിയിറങ്ങി തലഭാഗത്ത് ഗുരുതര പരിക്കേറ്റതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.
ഇതേ തുടർന്നാണ് പൊലീസ് ക്യാമറ ദൃശ്യം പുറത്ത് വിട്ട് ആളെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചത്.
യുവാവിനെ കുറിച്ച് അറിയുന്നവർ
0 Comments