ഒക്ടോബർ 15 മുൽ 24 വരെ നീണ്ടു നിൽകുന്ന സ്വീറ്റ് ദീവാലി സെയിൽസ് പ്രമോഷൻ ലോഗോ പ്രശസ്ത സിനി- സീരിയൽ ആർടിസ്റ്റ് ( മറിമായം ഫെയിം) ഉണ്ണിരാജും ശോഭിക പരസ്യ മോഡലും മോടിവേഷൻ വ്യക്തിത്വവും കൂടി ആയ നൂർജലീല കോഴിക്കോടും ചേർന്ന് പ്രകാശനം ചെയ്തു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞങ്ങാട്കാരി ഡോ. അനുഷയെ ചടങ്ങിൽ ആദരിച്ചു. ശോഭിക ഓണ തകൃതി ഓൺലൈൻ ഫോട്ടോ മത്സരത്തിലെ വിജയികളായ മിഥുന ആചിക്കാനം ,ഫെബീന പയ്യന്നൂർ എന്നിവർക്കും ശോഭികപരസ്യഗാനത്തെ അടിസ്ഥാനമാക്കി സ്റ്റാഫിന് വേണ്ടി നടത്തിയ റീൽസ് മെയ്ക്കിങ്ങ് മത്സര വിജയിക്കുള്ള സമ്മാന വിതരണവും നടന്നു.
0 Comments