കാഞ്ഞങ്ങാട്:-കാസർഗോഡ് ജില്ല ജൂഡോഅസോസിയേഷൻനടത്തിയ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ പത്താം വർഷവുംകാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി89 പോയിൻറ് നേടിയാണ് ദുർഗ ഓവറോൾ ചാമ്പ്യന്മാരായത്..69.നേടി ഗ്രീൻ ഫുഡ് പബ്ലിക് സ്കൂൾപാലക്കുന്ന് രണ്ടാം സ്ഥാനവും.പെരിയ അക്കാദമിമൂന്നാം സ്ഥാനവുംനേടി
നാല് വിഭാഗങ്ങളിലായിസ്കൂളുകളെയും ക്ലബ്ബുകളെയും പ്രതിനിധീകരിച്ച്74കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
ദുർഗാ ഹയർ സെക്കൻഡറി സ്കൂൾൽനടത്തിയ മത്സരംവാർഡ് കൗൺസിലർ എ അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി വി ബാലകൃഷ്ണൻ അധ്യക്ഷനായി.
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്സംഘാടകസമിതി ചെയർമാൻഎംകെ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രഥമ അധ്യാപകൻവിനോദ് കുമാർ മേലത്ത്,എസ് ഐ എം മധുസൂദനൻ,അജയകുമാർ നെല്ലിക്കാട്ട്എന്നിവർ സംസാരിച്ചു.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട്കെ വിജയകൃഷ്ണൻസ്വാഗതവുംസെക്രട്ടറിപ്രതാപ് ലാൽനന്ദിയും പറഞ്ഞു
0 Comments