കാഞ്ഞങ്ങാട്:
12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കടയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ വൃദ്ധനെ കോടതി മൂന്ന് വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു കൊന്നക്കാട് കെ.കെ.നഗർകുറ്റിയിൽ കെ.വി.
മാത്യു. 71 വിനെയാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് .സി .സുരേഷ്‌കുമാർ ശിക്ഷിച്ചത്. 3 വർഷം സാധാരണ തടവും,20000 രൂപ പിഴയു മടക്കണം'
പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷ നിയമം 447 പ്രകാരം 3 മാസം സാധാരണ തടവും ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് 20 21 ൽ
രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണംനടത്തി കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ പി. ബാബുമോന്നാണ്.
0 Comments