ബസിൽ നിന്നും
തെറിച്ചു വീണ്
13 വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽഡ്രൈവർക്കെതിരെ കേസ്.കീഴൂരിലെ സുനിലിൻ്റെ മകൾ എസ്..നിവ്യ ക്കാണ് പരിക്ക്.കാസർകോട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസിൽ നിന്നും ചെമ്മനാട് പള്ളിപ്പുറത്തു വെച്ചാണ് അപകടം. മുൻവശം വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. മേൽപ്പറമ്പ പോലീസാണ് ഡ്രൈവറുടെ പേരിൽ കേസെടുത്തത്.
0 Comments