Ticker

6/recent/ticker-posts

സ്വഛതാ കീ ദോ രംഗ്പദ്ധതിക്ക് തുടക്കം കുറിച്ച്കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്:ജൈവ അജൈവ മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന സ്വഛതാ കീ ദോരംഗ് പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി.
ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത നിറത്തിലുള്ളബക്കറ്റും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് നീല നിറത്തിലുള്ള ബക്കറ്റും നൽകി.സ്വഛതാ കീ ദോരംഗ് പദ്ധതി നഗരസഭാ ചെയർപേഴ്സൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു.
മാലിന്യശേഖരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 27  വരെ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി സരസ്വതി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത, കൗൺസിലർ കെ. വി സുശീല, നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത്, ഹരിത കർമ്മ സേന ബ്ലോക്ക് റിസർച്ച് ഓഫീസർ കെ. വത്സരാജ്, നവ കേരള മിഷൻ കോഡിനേറ്റർ വി. ഗിനിഷ്, ഹരിത കർമ്മ സേന കോഡിനേറ്റർ പി.വി ആദർശ് എന്നിവർ സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി ജോസ്സ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ  പി. വി ബീന നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments