Ticker

6/recent/ticker-posts

പയങ്കുറ്റി ആരാധന സ്ഥലത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം സ്ത്രികൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:പയങ്കുറ്റി ആരാധന സ്ഥലത്ത് ദേഹത്ത്
 പെട്രോൾ ഒഴിച്ച്
 ആത്മഹത്യാശ്രമം. പടന്ന തെക്കെക്കാട് മുത്തപ്പൻ ദേവസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയിൽ
 സ്ത്രികൾ
 ഉൾപ്പെടെ
 15 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തെക്കെക്കാട് സ്വദേശി രമണൻ 56 ആണ് ഇന്നലെ വൈകീട്ട് ദേ ഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമണൻ, റെജി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ജനകീയ പ്രവർത്തകർ സംഘം ചേർന്ന് ലഹളക്ക് ശ്രമിച്ചു, ആത്മഹത്യാശ്രമിച്ചു ഉൾപ്പെടെയുള്ള കാര്യത്തിനാണ് കേസ്
Reactions

Post a Comment

0 Comments