Ticker

6/recent/ticker-posts

തെരുവ് വിളക്ക് പ്രശ്നത്തിൽ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ ധർണയിരിക്കുന്നു

കാഞ്ഞങ്ങാട് കത്താത്ത ബൾബുകൾക്ക് പരിഹാരംതേടി കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ സമരത്തിന്.
 മിക്ക വാർഡുകളും കൂരിരുട്ടിലാ യിട്ടും നഗരസഭാ ഭരണാധികാരികൾ ഇതിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ഈ മാസം 25ന് നഗരസഭ ഓഫീസിനു മുന്നിൽ കൗൺസിലർമാർ ധർണ സമരം നടത്തുന്നത് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമരം 43 വാർഡുകളിൽ മിക്ക വാർഡുകളിലും തെരുവുവിളക്കുകൾ കത്തുന്നില്ലെ ന്നാണ് പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടും നഗരസഭ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ ഓരോ വാർഡുകളിലും അറുപതോളം ബൾബുകളാണ് നഗരസഭ നൽകിയത് 150ഓളം ബൾബുകൾ വേണ്ടിടത്ത് ആണ് ഇത് നൽകിയ ബൾബുകൾ ആകട്ടെ മാസങ്ങൾക്കകം തന്നെ തകരാറിലായി  നഗരസഭ നൽകിയ ബൾബുകൾ ആകട്ടെ കൗൺസിലർമാർ സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്താണ് പോസ്റ്റിൽ സ്ഥാപിക്കാൻ കൂലി നൽകിയത് ഭീമമായ തുക ഇത്തരത്തിൽ കൗൺസിലർമാർക്ക് നഷ്ടപ്പെട്ടതായി ഇവർ പറയുന്നു പല തവണ പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്ന
തോടെയാണ് യുഡിഎഫ് കൗൺസിലേഴ്സ് സമരത്തിന് തയ്യാറായത് യുഡിഎഫ് ഭരണകാലത്ത് രണ്ട് പേർ കരാർ വ്യവസ്ഥയിൽ ലൈൻമാൻ മാരായി ജോലി ചെയ്തിരുന്നു ഇവരെ കഴിഞ്ഞാൽ എൽഡിഎഫ് ഭരണ സമിതി പിരിച്ചുവിട്ടു ഇതോടെയാണ് സ്വന്തം പോക്കറ്റിൽ നിന്നും ബൾബുകൾ സ്ഥാപിക്കാൻ കൗൺസിലർമാർക്ക് പണം ചെലവഴിക്കേണ്ടി വന്നത് വാർഡുകൾ കൂരിരുട്ടിൽ ആകുമ്പോൾ നാട്ടുകാർ പരാതിയുമായി സമീപിക്കുന്നത് കൗൺസിലർമാരെ യാണ് സ്വന്തം കയ്യിൽ നിന്നും കുറെ പണം ചെലവഴിച്ച് ബൾബുകൾ സ്ഥാപിച്ച സ്ഥിതിക്ക് ഇനി നഗരസഭ ഇത് ഏറ്റെടുത്തു എല്ലാ വാർഡുകളിലും ബൾബുകൾ സ്ഥാപിക്കണം എന്നതാണ് പ്രതിപക്ഷ ആവശ്യം ഭരണസമിതി ഇതിന് പരിഹാരം ഉണ്ടാകാത്തതാണ് സമര രംഗത്തിറങ്ങാൻ നിർബന്ധിതരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് കെ.കെ. ജാഫർ പറഞ്ഞു.
പടം :മീനാപ്പീസ് കടപ്പുറത്ത് കൗൺസിലർ ഉൾപ്പെടെ സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിച്ച് പലപ്പോഴായി സ്ഥാപിച്ച മൂന്ന് ബൾബുകളും തകരാറിലായ നിലയിൽ

Reactions

Post a Comment

0 Comments