Ticker

6/recent/ticker-posts

അഡ്വ.സി കെ ശ്രീധരന് ആദരം മുഖ്യമന്ത്രി 19 ന്കാഞ്ഞങ്ങാട്ടെത്തും

കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായ അഡ്വ:സി.കെ.ശ്രീധരനെ കാഞ്ഞങ്ങാട് പൗരാവലി  ആദരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
. ഒക്ടോബർ  19 ന് വൈകുന്നേരം 4.30 ന് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്തുള്ള ഹെറിറ്റേജ് സ്ക്വയറിൽ സമാദര ചടങ്ങും അഡ്വ: സി.കെ.ശ്രീധരന്റെ " ജീവിതം നിയമം നിലപാടുകൾ " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഡോ: എം.കെ.മുനീർ അദ്ധ്യക്ഷം വഹിക്കും ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അഭിഭാഷക പ്രമുഖർ,സാമൂഹിക സാംസ്കാരിക പ്രവർത്തകൾ പരിപാടിയിൽ സംബന്ധിക്കും.
സമാദരസമർപ്പണ ചടങ്ങിന്റെ ഭാഗമായി ഇന്നുച്ചയ്ക്ക്  കാഞ്ഞങ്ങാട് ഓറിക്സ് വില്ലേജിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ,ജനറൽ കൺവീനർ ബഷീർ ആറങ്ങാടി,വർക്കിംങ്ങ് ചെയർമാൻ അഡ്വ: പി.കെ. ചന്ദ്രശേഖരൻ, ട്രഷറർ അഡ്വ: ബെന്നി സെബാസ്റ്റ്യൻ ഡോ: സി.ബാലൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
പ്രൊ: അജയകുമാർ കോടോത്ത്, എച്ച്.ഗോകുൽദാസ് കമ്മത്ത്,എ. ഹമീദ് ഹാജി,എ. കൃഷ്ണൻ, സുറൂർ മൊയ്തു ഹാജി, കെ.മുഹമ്മദ് കുഞ്ഞി,കെ.കെ.ജാഫർ,മുത്തലീബ് കൂളിയങ്കാൽ, എ.കെ.മുഹമ്മദ്,ഹാഷിം ആറങ്ങാടി,അഭിഭാഷകരായ എൻ.എ.ഖാലിദ്, സണ്ണി ജോർജ്ജ്,ജയേന്ദ്രൻ, ശ്രീജിത്ത് മാടക്കാൽ,കെ.ടി. ജോസഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments