Ticker

6/recent/ticker-posts

വന്യമൃഗ ഭീഷണി 200 കുടുംബങ്ങൾ വീടും സ്ഥലവും സർക്കാറിനെ ഏൽപ്പിക്കുന്നു

കാഞ്ഞങ്ങാട് വന്യമൃഗ ഭീഷണി നേരിടുന്ന ജില്ലയിൽ മലയോരത്തെ നൂറുകണക്കിന് കർഷകർ കൃഷി ഭൂമിയും കിടപ്പാടവും വിട്ടൊഴിഞ്ഞ് സർക്കാറിന് കൈമാറുന്നു വന്യജീവി സംഘർഷ മേഖലയിൽ ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് കർഷകർ കൂട്ടത്തോടെ ഭൂമി വിട്ടൊഴിയു ന്നത് പനത്തടി, ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നും മാത്രമായി ഇരുന്നൂറോളം പേരാണ് ഭൂമി വിട്ടൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചു വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത് വനമേഖലയോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിയാണ് കർഷകർ സർക്കാരിനെ ഏൽപ്പിക്കുന്നത് മണ്ണിനെ പൊന്നാക്കി കൃഷി ചെയ്തു കഴിഞ്ഞപ്പോൾ ഇവ വന്യമൃഗങ്ങൾ കൂട്ടത്തോടെ യെത്തി നശിപ്പിക്കുന്നത് മൂലമാണ് കൃഷിഭൂമി വിട്ടൊഴിയാൻ കർഷകരെ നിർബന്ധിതരാക്കിയത് സർക്കാർ ആവിഷ്കരിച്ച റീബിൾഡ് കേരള ഡവലപ്മെൻറ് പ്രോഗ്രാം ആർ കെ ഡി പി എന്ന പദ്ധതി പ്രയോജനപ്പെടുത്തിയാണ് കർഷകർ ഭൂമി സർക്കാരിന് കൈമാറുന്നത് മൂന്ന് പഞ്ചായത്തുകളിലെയും വനത്തിനു ചുറ്റുമായുള്ള ഇരുന്നൂറോളം പേരാണ് ഭൂമി സർക്കാരിന് ഏൽപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് വനംവകുപ്പിന് അപേക്ഷ സമർപ്പി
ച്ചിട്ടുള്ളത് പനത്തടി ഓട്ട മലയിലെ 6 കുടുംബങ്ങളുടെ ഭൂമി ഇതിനോടകം വനപാലകർ ഏറ്റെടുത്തു കഴിഞ്ഞു ഓട്ട മലയിലെ തന്നെ 19 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്  ഇന്നലെപനത്തടിയിൽ ചേർന്ന് വനപാലകരുടെ നേതൃത്വത്തിലുള്ള യോഗത്തിൽ 19 പേരുടെ ഭൂമി കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധന പൂർത്തിയാക്കി പനത്തടി പഞ്ചായത്തിൽ മാത്രം എഴുപതോളം പേരാണ് ഭൂമി വനവകുപ്പിന് വിട്ടു നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ബളാൽ പഞ്ചായത്തിലെ 47 പേരും ഭൂമി വിട്ടൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട് മൂന്ന് പഞ്ചായത്തുകളിലെയും ഇരുന്നൂറോളം പേർ നൽകിയ അപേക്ഷയിൽ വനംവകുപ്പ് അടുത്ത ദിവസങ്ങളിൽ തീരുമാനം കൈക്കൊള്ളും രണ്ട് പെക്ടറിൽ കുടുതൽ ഭൂമി വിട്ടൊഴിയുന്ന കർഷകർക്ക് സർക്കാർ 15 ലക്ഷം രൂപ നൽകും. ആന, കുരങ്ങ്, പന്നി, മയിൽ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ഭീഷണി മൂലം ദുരിതം പേറുന്നവരാണ് പൊന്നാക്കി മാറ്റിയ മണ്ണിനെ വിട്ടൊഴിയുന്നത്.മൃഗങ്ങളിൽ നിന്നും ഒരു തരത്തിലും രക്ഷയില്ലാതെ വന്നപ്പോഴാണ് ഭൂമി വിട്ടൊഴിയാൻ തീരുമാനിച്ചത്.പലരും വീടുൾപ്പെടെ സർക്കാറിന് കൈമാറുകയാണ്.കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫിൻ്റെെെ നേതൃത്വത്തിൽ സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം സന്ദർശിച്ചു.ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്ന മുറക്ക് ഇവ വനപ്രദേശമാക്കി മാറ്റും ഫോറസ്റ്റ് ഓഫീസറും ജനപ്രതിനിധികളും സ്ഥല ഉടമകൾ ഉൾപ്പെടെ ഇന്നലെ യോഗം ചേർന്നു.

പടം : സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി
കാട്ടാനയുടെ ഭീഷണി നേരിടുന്ന പനത്തടിയിലെ കർഷകരുടെ സ്ഥലം സന്ദർശിക്കുന്ന കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫ്

Reactions

Post a Comment

0 Comments