Ticker

6/recent/ticker-posts

മുഖ്യമന്ത്രി പങ്കെടുക്കുന്ന അഡ്വ.സി.കെ.ശ്രീധരനെ ആദരിക്കൽ ചടങ്ങിൻ്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മുതിർന്ന അഭിഭാഷകൻ സി.കെ.ശ്രീധരനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചരണ ഫ്ളക്സ് നശിപ്പിച്ചു.
 മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു കൊണ്ട് നാളെ വൈകീട്ട് കാഞ്ഞങ്ങാട്ട് നടക്കുന്ന  അഭിഭാഷകൻ സി.കെ. ശ്രീധരനെ ആദരിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചരണഫ്ളക്സ് ബോർഡാണ് നശിപ്പിച്ചത്.
മാവുങ്കാൽ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് സംഘാടകർ ഇവിടെ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.പിന്നിൽ ആരെന്ന്  കണ്ടെത്താനായിട്ടില്ല.
 ലഹളയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഫ്ളക്സ് ബോർഡ് നശിപ്പിക്കുകയായിരുന്നുവെന്ന് കരുതി. ഇത് സംബന്ധിച്ച് ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

Reactions

Post a Comment

0 Comments