Ticker

6/recent/ticker-posts

യു കെയിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് യുവതിയുടെ 7 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്: യു കെയിൽ ഉപരിപഠനം
 വാഗ്ദാനം ചെയ്ത്
 യുവതിയുടെ 7 ലക്ഷത്തിലേറെ രൂപ 
തട്ടിയെടുത്തു. ഇടുക്കി വന്നപ്പുറം സ്വദേശിനി അന്നമരിയ ജോയിയുടെ 31 പരാതിയിൽ തിരുവനന്തപുരത്തെ അൽ ഫ മരിയ ഇൻറർനാഷണൽ എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ എംഡി റോജർ, ജീവനക്കാരായ അജു തോമസ്, സാക്ക് റസ്, ആകാശ് എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ചിറ്റാരിക്കാലിലെ ബാങ്ക് അക്കൗണ്ടിൽ നിന്നുമുൾപ്പെടെയാണ് യുവതി കഴിഞ്ഞ ഒരു വർഷത്തിനിടെ 726465 രൂപ അയച്ചുകൊടുത്തതെന്ന് പരാതിയിൽ പറഞ്ഞു. യു.കെ.യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം കൈപറ്റിയ ശേഷം പറ്റിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments