Ticker

6/recent/ticker-posts

പ്ലാസ്റ്റിക് കവർ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധന

കാഞ്ഞങ്ങാട്:പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്താൻ വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭയുടെ പരിശോധന കാഞ്ഞങ്ങാട് നഗരത്തിലെ കടകളിലാണ് ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധന നടത്തിയത് വിവിധ കടകളിൽ നിന്നും പ്ലാസ്റ്റിക് കവർ, ഗ്ലാസ് ഉൾപ്പെടെ കണ്ടെത്തി പ്ലാസ്റ്റിക് കവർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ആശയക്കുഴപ്പത്തിലാണ്.  നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം വ്യാപാരികൾ എൽഡി കവറുകളാണ് ഉപയോഗിച്ചുവരുന്നത് വ്യാപാരികളുമായി നഗരസഭാധികൃതർ നേരത്തെ നടത്തിയ ചർച്ചയിൽ ഇത്തരം കവറുകൾ ഉപയോഗിക്കാമെന്ന് നഗരസഭ വ്യാപാരികൾക്ക് ഉറപ്പുനൽകിയതായി പറയുന്നു കഴിഞ്ഞദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ എൽഡി കവറുകളും പിടികൂടിയത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി എൽഡി  കവറുകൾ ഉപയോഗിക്കാം എന്ന ധാരണയിലായിരുന്നു വ്യാപാരികൾ ഇത്തരം കവറുകൾ ഉപയോഗിച്ചുവന്നിരുന്നത് ഇത്തരം കവറുകൾ ഉപയോഗിച്ച വ്യാപാരികൾക്ക് നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട് എൽ ഡി കവറുകൾ കൊപ്പം നിരോധിച്ച പ്ലാസ്റ്റിക്കുകളും ചില കടകളിൽ നിന്നും  കണ്ടെത്തിയിട്ടുണ്ട് പ്ലാസ്റ്റിക്കുകൾ നിരോധിച്ചെങ്കിലും ബദൽ സംവിധാനം ഇനിയും പ്രാബല്യത്തിൽ ആയിട്ടില്ല തുണി സഞ്ചി ഉപയോഗം വാതി വഴിയിൽ നിലച്ച മട്ടാണ്
എൽ ഡി കവറുകൾ ഉപയോഗിക്കാമെന്ന ആശ്വാസത്തിലായിരുന്നു വ്യാപാരികൾ ഇതുകൂടി പറ്റില്ലെന്നാ യതോടെവ്യാപാരികൾ പ്രതിസന്ധിയിലായി

Reactions

Post a Comment

0 Comments