ദാരുണാന്ത്യം
മാനടുക്കം ശാസ്ത്രിനഗർ കോളനിയിലെ രാമൻ്റെ മകൻ വിജേഷ് (20) ആണ് മരിച്ചത്.പാണത്തൂർ_കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോളിച്ചാൽ പെ
ട്രോൾ പമ്പിന് സമീപമുള്ള റോഡിലെ കുഴിയിലേക്ക് സുഹൃത്ത് ഓടിച്ച ഇരുചക്ര വാഹനം മറിഞ്ഞു റോഡിലേക്ക് തെറിച്ചു വീണ് മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..ഇന്നലെ രാത്രി ഒൻപത് മണിക്കാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇത് വഴി വന്ന ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് മറിഞ്ഞു. കോളിച്ചാൽ ഡിന്നർ സെറ്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ്:കാരിച്ചി. സഹോദരി:വിദ്യ.
0 Comments