വീട്ടമ്മ മരിച്ചു ഡോക്ടറുടെ അനാസ്ഥയെ തുടർന്നാണ് മരണമെന്ന ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെെടുത്തു.
കളനാട്ഓവർ ബ്രിഡ്ജിന് സമീപത്തെ ശ്രീധരൻ്റെ ഭാര്യ രമണി 60യാണ് മരിച്ചത്. മൂത്രത്തിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് ആഴ്ചകൾക്ക് മുൻപ് രമണി നഴ്സിംഗ് ഹോമിലെത്തുകയായിരുന്നു. ഡോക്ടർ നിർദ്ദേശിച്ച മരുന്ന് കഴിച്ചിട്ടും രോഗം മാറിയില്ല. ഇതേ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിച്ചു. ഡോക്ടർ മറ്റൊരു മരുന്ന് കഴിക്കാൻ നിർദ്ദേശിച്ച് കുറിപ്പ് നൽകി.ഡോക്ടർ രണ്ടാമത് നിർദ്ദേശിച്ച മരുന്ന് കഴിച്ചതോടെ രമണിയുടെ ആരോഗ്യനില വ ശ ളായതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. അലർജിയുണ്ടാവുകയും ദേഹം മുഴുവൻ പൊള്ളലേറ്റ നിലയിലുമായി. കിഡ്നിക്ക് തകരാറ് സംഭവിക്കുകയും ചെയ്തു.കാസർകോട് ആശുപത്രിയിലും പിന്നിട് മംഗ്ളുരു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പോലിസ് അന്വേേഷണമാരംഭിച്ചു
0 Comments