Ticker

6/recent/ticker-posts

സ്ത്രികൾ പുറത്ത് അലക്കുന്നതിനിടെപട്ടാപകൽ വീട്ടിൽ കയറി കവർച്ചക്ക് ശ്രമം പ്രതി പിടിയിൽ

കാഞ്ഞങ്ങാട്:സ്ത്രികൾ പുറത്ത് അലക്കുന്നതിനിടെപട്ടാപകൽ 
വീട്ടിനുള്ളിൽ കയറി കവർച്ചക്ക് 
ശ്രമം.
 പ്രതിയെ നാട്ടുകാർ  കൈയ്യോടെപിടികൂടി പോലീസിന് കൈമാറി.തൈക്കടപ്പുറം കോളനി ജംഗ്ഷനിലെ ടി.കെ.രാമചന്ദ്രൻ്റെ വീട്ടിൽകയറിയാണ് കവർച്ചാ ശ്രമമുണ്ടായത്.മലപ്പുറം വേങ്ങയിൽ സ്വദേശി അഷറഫ് 51 ആണ് പിടിയിലായത്. മൂന്ന് ദിവസം മുൻപാണ് പ്രതിഹോട്ടൽ ജോലിക്കായി തൈക്കടപ്പുറത്തെത്തിയത്.മറ്റ് ഹോട്ടൽ തൊഴിലാളികൾ താമസിക്കുന്ന രാമചന്ദ്രൻ്റെ ക്വാർട്ടേഴ്സിലാണ് പ്രതി മൂന്ന് ദിവസം താമസിച്ചിരുന്നത്.ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പരിസരം മനസിലാക്കിയ പ്രതി രാവിലെ 11.30 മണിയോടെ സ്ത്രികൾ വീടിന് പുറത്ത് വസ്ത്ര മലക്കുന്നതിനിടെ തുറന്നു വെച്ചിരുന്ന വാതിലിലൂടെ പ്രതി അകത്തുകയറി. മുറിക്കകത്തു കയറി സെൽഫ് തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.പ്രതി അകത്തു കയറുന്നത് വീട്ടുകാരും നാട്ടുകാരുമറിഞ്ഞതിനാൽ കവർച്ച ഒഴിവായി.നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഹോട്ടൽ തൊഴിലാളിയെന്ന വ്യാജേന
കവർച്ച നടത്താനാണ് പ്രതിതൈക്കടപ്പുറത്തെത്തിയതെന്നാണ് സൂചന. മലപ്പുറത്ത് സമാന കേസ് പ്രതിക്കെതിരെയുണ്ടെെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments