Ticker

6/recent/ticker-posts

പച്ചക്കറി കടകളിൽ പ്രത്യേക പരിശോധന ഒരേസാധനങ്ങൾക്ക് ഈടാക്കുന്നത് പല വില

കാഞ്ഞങ്ങാട് ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരംപച്ചക്കറി കടകളിൽ ഞായറാഴ്ച സപ്ലൈ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ  പച്ചക്കറികൾക്ക് പല വിലകൾഈടാക്കുന്നതായി കണ്ടെത്തി കാഞ്ഞങ്ങാട് ,ഉദുമ, കാസർകോട് ഭാഗങ്ങളിലാണ് ഇന്നലെ ഞായറാഴ്ച ആയിട്ടും  പരിശോധന നടന്നത് പച്ചക്കറി കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്ന ജില്ലാകളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ നൽകിയ  നിർദേശപ്രകാരമാണ് അവധി ദിവസമായിട്ട് കൂടി ഇന്നലെസപ്ലൈ ഉദ്യോഗസ്ഥർ പരിശോധന ക്കെത്തിയത് മിക്ക കടകളിലും വിലവിവരപ്പട്ടിക പ്രദർശി
ച്ചിട്ടുണ്ട് ചുരുക്കം ചില കടകളിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചി
ല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത പച്ചക്കറി വ്യാപാരികൾക്കെതിരെ സപ്ലൈ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ്  സപ്ലൈ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് 
 ഉദ്യോഗസ്ഥർ കണ്ടെത്തിയതാകട്ടെ ഒരു തരംപച്ചക്കറി ഉത്പന്നങ്ങൾക്ക് പലതരം വിലകൾ ഈടാക്കുന്നതാണ് ഒരേ ഉൽപ്പന്നങ്ങൾക്ക് ഒരു നഗരത്തിൽ പല വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ഭക്ഷ്യ ഉൽപ്പന്നത്തിന്  പലതരം വില ഈടാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ കലക്ടർക്ക് റിപ്പോർട്ട് നൽകും തക്കാളി 38 രൂപ മുതൽ 46 രൂപ വരെ വിവിധ കടകളിൽ ഇടാക്കി വരുന്നുണ്ടെന്ന് കണ്ടെത്തിഉരുളക്കിഴങ്ങിന് 36 രൂപ മുതൽ 40 രൂപ വരെയും സവാള ക്ക് 28 രൂപ മുതൽ 30 രൂപ വരെയും ഈടാക്കുന്നുണ്ട് പരാതി വ്യാപകമായതിനെ തുടർന്നാണ് ഞായറാഴ്ച ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശോധന നടത്താൻ കലക്ടർ പ്രത്യേക നിർദ്ദേശം നൽകിയതെന്നാണ് സൂചന കാഞ്ഞങ്ങാട് സപ്ലൈ ഓഫീസർ കെഎൻ ബിന്ദു അസിസ്റ്റൻറ് സപ്ലൈ ഓഫീസർ പി.വി.ഷാജു ,റേഷൻ ഇൻസ്പെക്ടർ പി. വി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന.ഞായറാഴ്ചകളിലെ ഉൾപ്പെടെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

പടം.സപ്ലൈ ഓഫീസർ കെ എൻ ബിന്ദു, അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസർ കെ.എം. ഷാജു, റേഷനിംഗ് ഇൻസ്‌പെക്ടർ
പിവി ശ്രീനിവാസൻ എന്നിവർ ഞായറാഴ്ച പച്ചക്കറി കടകളിൽ പരിശോധന നടത്തുന്നു

Reactions

Post a Comment

0 Comments