Ticker

6/recent/ticker-posts

രണ്ട് യുവാക്കൾപള്ളിക്കരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:രണ്ട് യുവാക്കളെ
പള്ളിക്കരയിൽ ട്രെയിൻ
 തട്ടി മരിച്ച നിലയിൽ കണ്ടെത്തി.അതിഥി തൊഴിലാളികളായ യുവാക്കളെയാണ് ഇന്ന് രാവിലെ പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (34), രവി സിംഗ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയിൽ തന്നെ ഇരുവരും മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പാളത്തിന് പുറത്തായിരുന്നു മൃതദേഹം.ബട്ടത്തൂരിൽ താമസിച്ച് പണയിൽ കല്ലുവെട്ട് ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ അവധി ദിവസമായതിനാൽ കടൽ തീരത്ത് പോയി മടങ്ങുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പോലീസ് നിഗമനം പാളത്തിൽ. വളവുള്ള പ്രദേശത്താണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
 ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ മാരായ എം.രജനീഷ് , കെ.സാലിം , രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ ങ്ങൾപരിശോധിച്ച് വരുന്നു
Reactions

Post a Comment

0 Comments