കാഞ്ഞങ്ങാട്:ദയാഭായ് ക്ക് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ചു എല്ലാ
റോഡുകളിലും ഏകദിന ഉപരോധം നടത്തുമെന്ന്
സമരസംഘാടക സമിതി
:കാസര്‍കോട് ജില്ലയിലെ എല്ലാ റോഡുകളും ഏകദിന ഉപരോധം നടത്താനാണ് ആലോചന.. കാരുണ്യ പ്രവര്‍ത്തക 83 വയസ്സ് പ്രായമുള്ള ദയാഭായി ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം തുടരുകയും, ദയാഭായി അമ്മയുടെ ആരോഗ്യം വഷളാവുകയും ചെയ്ത സാഹചര്യത്തില്‍ ദയാബായ് അമ്മയുടെ ജീവന്‍ രക്ഷിക്കാനും കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്തുള്ള ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് ജില്ലയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെയും മഹിളാ സംഘങ്ങളുടെയും എന്‍ഡോസള്‍ഫാന്‍ ഇരകളാക്കപ്പെട്ടവരുടെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ റോഡുകളും തെരുവുകളും ഏകദിന ഉപരോധം ഏര്‍പ്പെടുത്തുമെന്നും വാഹനങ്ങള്‍ തടയുമെന്നും സമര സംഘാടക സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. റോഡുകള്‍ ഉപരോധം നടത്തുന്ന തീയതി വ്യാപാരി സംഘടനകള്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളോടും, സന്നദ്ധ സംഘടനകളോടും ഇത് രാഷ്ട്രീയ-സാമൂഹ്യ സംഘടനകളോടും കൂടിയാലോചന നടത്തിയശേഷം റോഡ് ഉപരോധത്തിന് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കരീം ചൗക്കി, വൈസ് പ്രസിഡന്‍റുമാരായ സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, ഷാഫി കല്ലുവളപ്പ്, ട്രഷറര്‍ സീതിഹാജി കോളിയടുക്കം, ശേഖരന്‍ മുളിയാര്‍, കൃഷ്ണന്‍ ബന്തടുക്ക, മിസ്രിയ ചെര്‍ക്കള, കണ്‍വീനര്‍മാരായ ഷൈനി പി., സ്നേഹ, ഖദീജാ മൊഗ്രാല്‍, ഫാത്തിമ കുണിയ, സിനി ജെയ്സണ്‍, അബ്ദുള്‍ റഹിമാന്‍ ബന്തിയോട്, അബ്ദുള്ള കമ്പിളി, അബ്ദുറഹിമാന്‍ ടി.എച്ച് തെരുവത്ത്, താജുദ്ദീന്‍ പടിഞ്ഞാറ്, ഷാജി കടമന, ശിവപ്രസാദ് പെര്‍ള, ഷുക്കൂര്‍ കണാജെ, രാജന്‍, നാസര്‍ പള്ളം, അബൂബക്കര്‍ കുണ്ടംകുഴി, മുനീര്‍ കൊവ്വല്‍പള്ളി, സത്താര്‍ കുണ്ടത്തില്‍, റംല കാഞ്ഞങ്ങാട്, സമീറ ചെര്‍ക്കള, പ്രാശാന്തി കാഞ്ഞങ്ങാട്, വിലാസിനി തുടങ്ങിയവര്‍ അറിയിച്ചു.
0 Comments