Ticker

6/recent/ticker-posts

കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട് ആരംഭിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

കാഞ്ഞങ്ങാട്:കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട് ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കാഞ്ഞങ്ങാട്ട് പറഞ്ഞുനിലവിൽ കണ്ണൂർ പ്രൊജക്റ്റ് ഡിവിഷൻ കീഴിലാണ്
 കാസർകോട് ജില്ലകാഞ്ഞങ്ങാട് നഗരസഭയുടെ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് ആലാമി പള്ളിപുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജലവിഭവകുപ്പ് മന്ത്രിആലാമി പള്ളി കുളം ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷൻ നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കണക്ഷൻ ഉണ്ടായിരുന്നു. ഒന്നര വർഷത്തിനകം 13 ലക്ഷം പുതിയ കണക്ഷൻ കൊടുത്തു  നിലവിൽ 30 ലക്ഷം കുടിവെള്ള കണക്ഷനുണ്ട് -70, 80, 000 കണക്ഷൻ ആകെ വേണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനി സർക്കാർ ഊർജിത ശ്രമത്തിലാണ്
. 39000 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. ശുദ്ധജലം ഗുണമേന്മയോടെ വീടുകളിൽ  എത്തിക്കുന്നതിനുള പദ്ധതികളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തും340.58 കോടി രൂപ കാഞ്ഞങ്ങാട നിയമസഭാ മണ്ഡലത്തിൽ കൊടുത്തു. ടെണ്ടർ നടപടി പൂർത്തിയാക്കി എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കും.പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലലഭ്യത ഉറപ്പു വരുത്തും. ഈ പദ്ധതികൾക്കായി ജില്ലാ കലക്ടർക്ക് മറ്റു വകുപ്പുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്കോവളം കോട്ടപ്പുറം ജലപാത ബേക്കൽ വരെ നീട്ടുന്നതോടെ കാസർഗോഡിന്റെ ടൂറിസം വികസന മുഖച്ഛായ മാറുംനെൽവയലുകൾക്ക് മാത്രമല്ല നാണ്യവിളകൾക്കും ജലസേചന സൗകര്യപ്പെടുത്തുന്നതിനാണ് സർക്കാർ പരിഗണന നൽകുന്നത്കൃഷിക്ക് കൂടി ഉപയോഗിക്കാം. ഗവർണർ നയപ്രഖ്യാപനത്തിൽ അവതരിപ്പിച്ച കെ എം മണി ഊർജിത കാർഷിക സേചന പദ്ധതിയിലൂടെ . നാണ്യവിളകൾക്ക്  ജലസേചനം നൽകും. ജലസേചന പദ്ധതി പ്രദേശങ്ങൾകേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ കൂടി യാഥാർത്ഥ്യമാക്കും.ഈ പദ്ധതിയിൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക്  പരിഗണന നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
 ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചുകാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള
കൗൺസിലർ ഹസീന റസാക്ക് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ മനോജ് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി സഞ്ജീവ് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രമേശൻ
നവകേരള കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ
വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തുപദ്ധതി പൂർത്തീകരിച്ച കരാറുകാർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു

Reactions

Post a Comment

0 Comments