യുവതി മരിച്ചു
ആശുപത്രിയിൽ ബന്ധുക്കളുടെബഹളം
കിഴക്കുംകര
കുശവൻകുന്നിലെ ശശിരേഖ മൾട്ടി സ്പെഷാലിസ്റ്റി ഹോസ്പിറ്റലിൽ ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച
ചെറുവത്തൂര്‍ മടക്കര കടംകോട്ടെ പ്രകാശിന്റെ ഭാര്യ കെ.ടി നയന(32)യാണ് മരിച്ചത്.
ചികില്‍സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയിൽ ബഹളമുണ്ടാക്കുകയായിരുന്നു. സംഘര്‍ഷവസ്ഥയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
രാവിലെയാണ് ഗര്‍ഭ പാത്രത്തിന്റെ പാട നീക്കല്‍ ശസ്ത്രക്രിയക്കായി യുവതിയെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകി അബോധാവസ്ഥയിൽ യുവതിയെ മംഗ്ളുരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . മൃതദേഹം കുശവൻ കുശവൻ കുന്നിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബഹളമുണ്ടായത്. സോക്ടർ സ്ഥലത്തെത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു .ഡോക്ടറെത്തിയ ശേഷം മൃതദേഹം പിന്നീട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം
പരവനടുക്കത്തെ കെ.ടി കരുണാകരന്‍-
പുല്ലൂർ മധുരമ്പാടിയിലെ
സുജാതയുടെയും മകളാണ് നയന.
ഇശ പ്രകാശ് ഏകമകൾ
0 Comments