കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നഎംപ്ലോയി മെൻ്റ് എക്സ്ചേഞ്ചിൽ പൈപ്പ് പൊട്ടിവെള്ളം കയറിഫയലുകൾ നശിച്ചു.ഇന്ന് രാവിലെ മുതലാണ് സംഭവം.ശുചി മുറിയിലേക്ക് ടാങ്കിൽ നിന്നും പോകുന്ന പൈപ്പ് പൊട്ടുകയായിരുന്നു. ചുമരിൻ്റെ ഉള്ളിൽ നിന്ന് പൊട്ടി വെള്ളം ഓഫീസിനുള്ളിൽ കയറുകയായിരുന്നു.രാവിലെ ഉ ദ്യോഗസ്ഥരെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഫയലുകൾ ഏറെയും വെള്ളത്തിലായിരുന്നു.പിന്നീട് ചോർച്ച അടച്ചു
0 Comments