ഹോസ്ദുർഗ് : ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ഉദയഭാനുവിന്റെയും സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജുവിന്റെയും സമയോചിതമായ ഇടപെടൽ 53 കാരനായ രാജുമത്തായിക്ക് ജീവൻ തിരിച്ചു നൽകി. ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ട കാറിൽ നെഞ്ച് വേദനയെതുടർന്ന് അവശനിലയിൽ കണ്ട പൂങ്ങംച്ചാൽ സ്വദേശിയായ രാജു മത്തായിയെ ഇരുവരും ജില്ലാശു പത്രിയിൽ എത്തിച്ചു.കാറിനുള്ളിൽ വെപ്രാളപ്പെട്ട് കൈ ഉയർത്തി സഹായം തേടുന്ന രാജു മത്തായിയെയാണ് ഉദ്യോഗസ്ഥർ കണ്ടത്.
ഡോക്ടർ പരിശോധിച്ച് ഹൃദയസ്തം ഭനമാണെന്ന് കണ്ടെത്തുകയും വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനായി സൗകര്യമൊരു ക്കുകയും ചെയ്തു. സമയോചിതമായ ഇടപെടൽ നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.രാജുവിൻ്റെ ബന്ധുക്കളെ വിളിച്ച് വരുത്തിയ ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് മടങ്ങിയത്.ഇദ്ദേഹം പരിയാരത്ത് ശസ്ത്രക്രിയക്ക് വിധേയനായി
0 Comments