Ticker

6/recent/ticker-posts

പടന്നക്കാട് ഞാണിക്കടവിലെ കുടുംബത്തിന് വീട്നിർമ്മിച്ചു നൽകി മാതൃകയായി

കാഞ്ഞങ്ങാട്: ഹിറ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈത്തു സക്കാത്ത് സമിതി ഹിറ വെല്‍ഫെയര്‍ കമ്മിറ്റി സഹകരണത്തോടെ പടന്നക്കാട് ഞാണിക്കടവിലെ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നല്‍കി.

ബൈത്തു സക്കാത്ത് കമ്മിറ്റി ചെയര്‍മാന്‍ ഡോ.അബ്ദുല്‍ ഹാഫിസ് വീട് കുടുംബത്തിന് കൈമാറി. ഹിറ മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍ അഹ്മദ് ബെസ്‌റ്റോ, ഹിറ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ ബി.എം.മുഹമ്മദ്കുഞ്ഞി, സി.അബ്ദുറഷീദ്, വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ സിറ്റി, അബ്ദുറസാക്ക് എന്നിവര്‍ സംബന്ധിച്ചു.

പടം: ഞാണിക്കടവിലെ ഒരു കുടുംബത്തിനായി ഹിറ ബൈത്തു സക്കാത്ത് സമിതി നല്‍കിയ വീട് സമര്‍പ്പണവേളയില്‍ സമിതി പ്രവര്‍ത്തകര്‍
Reactions

Post a Comment

0 Comments