Ticker

6/recent/ticker-posts

പാൽപൊടി പാക്കറ്റിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി

കാഞ്ഞങ്ങാട്; കടയിൽ 
നിന്നും വാങ്ങിയ പാൽ പൊടി പാക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി.
 മഡിയനിലെ  കടയിൽ നിന്നും വാങ്ങിയ  പ്രമുഖ കമ്പനിയുടെ പാൽ പൊടി പാക്കറ്റിലാണ്
 ചത്ത പാമ്പിനെകണ്ടെത്തിയത്.
ചിത്താരി സ്വദേശിയായ മുഹമ്മദ് ഷാഫി  വാങ്ങിയ പാക്കറ്റ് പാൽപൊടിയിലാണ് പാമ്പിനെ കണ്ടെത്തായത്.
ഏതാനും ദിവസം മുമ്പാണ് പാൽപ്പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം ഉപയോഗത്തിനായി പാക്കറ്റ് പൊട്ടിച്ചപ്പോൾ
  പാമ്പിൻ്റെ ജഡംകണ്ടെത്തുകയായിരുന്നു.ചെറിയ പാമ്പിൻ്റെ മുഴുവൻ ഭാഗവും പാൽപൊടിക്കൊപ്പം കണ്ടെത്തുകയായിരുന്നു.
 സാധനം വാങ്ങിയ കടയിൽ പാൽപ്പൊടിയുമായി ഷാഫിയെത്തിയെങ്കിലും അവർ കൈമലർത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചു

പടം' പാൽപൊടി പാക്കറ്റിൽ കണ്ട ചത്ത പാമ്പ്

Reactions

Post a Comment

0 Comments