Ticker

6/recent/ticker-posts

ലഹരിക്കെതിരെ ദീപം തെളിയിച്ച് എക്സൈസ്

കാഞ്ഞങ്ങാട്:കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസ്, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബല്ല ഈസ്റ്റുമായി സംയുക്തമായി നടത്തിയ ലഹരിപദാർത്ഥങ്ങൾക്കെതിരെയുള്ള ദീപം തെളിയിക്കൽ പരിപാടി
 വൈകുന്നേരം 5 30 ന്  എംഎൽഎ  ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ  കെ.വി.സുജാത   അധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 
 ടി.അശോക് കുമാർ സ്വാഗതമാശംസിച്ചു.  കൗൺസിലർ  കെ.ലത, സ്കൂൾ പിടിഎ പ്രസിഡണ്ട്  എൻ.ഗോപി, പ്രിൻസിപ്പാൾ  അരവിന്ദാക്ഷൻ, സ്കൂൾ എസ് എം സി ചെയർമാൻ  പ്രകാശൻ   ആശംസകൾ അർപ്പിച്ചു.പരിപാടിയുടെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 
 ലഹരി വിരുദ്ധ പ്രതിജ്ഞ ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫീസർ  കെ. നാരായണൻ, 
 സിവിൽ എക്സൈസ്
ഓഫീസർ പ്രശാന്ത്. പി  നന്ദി പറഞ്ഞു
Reactions

Post a Comment

0 Comments