കാഞ്ഞങ്ങാട്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ ഇടപ്പെടല്‍ വേണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന സ മ്മേളനവും ലഹരിക്കെതിരെ വാക്കും വരയും പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. ഇതിനു പരിഹാരമായി കാണാവുന്നത് മദ്യ നി രോധനമാണ്. എന്ത് നഷ്ടമുണ്ടായാലും മദ്യ നി രോധനം മാത്രമാണ് ഇതിനുള്ള പോംവഴിയായിട്ടുള്ളതെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. സംയുക്ത ജമാഅത്ത് പ്രസിഡന്റ്
പാലക്കി സി കുഞ്ഞാമദ് ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം മൊയ്തു മൗലവി സ്വാഗതം പറഞ്ഞു. . സ്വാമി വിശ്വ ഭദ്രാനന്ദ, തല ശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാ.മാത്യു ഇളംതുരുത്തി പടവില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ലഹരിക്കെതിരെ വാക്കും വരയും പരിപാടി പ്രമുഖ ട്രെയിനറും കേരള പൊലിസില്‍ ഇന്‍സ് പെക്ടറുമായ ഫിലിപ് മമ്പാടും മ ഹേഷ് ചിത്രകുമാറും എന്നിവര്‍ നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ.ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയില്‍ ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, സി.കെ.കെ മാണിയൂര്‍, സംയുക്ത ജമാഅത്ത് ഭാരവാഹികളായ മുബാറക് ഹ സൈനാര്‍ ഹാജി, സുറൂര്‍ മൊയ്തു ഹാജി, എം.കെ അബൂബക്കര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ അ സൈനാര്‍, ലത്തീഫ് അടുക്കം, എം.കെ അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന സമ്മേളനവും ലഹരിക്കെതിരെ വാക്കും വരയും പരിപാടിയും ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
0 Comments