Ticker

6/recent/ticker-posts

ഷൂ അഴിച്ചു നൽകാത്തതിന് ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ അക്രമം

കാഞ്ഞങ്ങാട്:ഷൂ അഴിച്ചു നൽകാൻ ആവശ്യപ്പെട്ടത് അനുസരിക്കാത്ത
 ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ അക്രമം.. സംഭവത്തിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥികളായ മൂന്ന് പേർക്കെതിരെ ബേക്കൽ പോലിസ് കേസെടുത്തു.
പെരിയ അംബേദ്കർകോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി പനയാൽചെരുമ്പസ്വദേശി മുഹമ്മദ് അബൂബക്കറിന് 18 നേരെയാണ് അക്രമം.അബൂബക്കറിൻ്റെ പരാതിയിൽ മുതിർന്ന വിദ്യാർത്ഥികളായ തബ്സീർ, തസ്രീ ഫ് ,നിസാം എന്നിവർക്കെതിരെയാണ് കേസ്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.ഷൂ ഊരി നൽകാത്തതിന് തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ചും കാൽ കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments